Monday, September 20, 2010

ഇരിക്കൂര്‍ പുഴയില്‍ മുതലകളെന്ന് അഭ്യൂഹം; ജനം പരിഭ്രാന്തിയില്‍

 ഇരിക്കൂര്‍ പുഴയില്‍ മുതലകളെന്ന് അഭ്യൂഹം;
ജനം പരിഭ്രാന്തിയില്‍

ഇരിക്കൂര്‍: ഇരിക്കൂര്‍ പുഴയില്‍ അപകടകാരികളായ ജലജീവികള്‍ പെരുകി കൂട്ടംകൂട്ടമായി രാത്രികാലങ്ങളില്‍ ആള്‍താമസമുള്ള വീട്ടുമുറ്റങ്ങളില്‍ എത്തുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു.  നിലാമുറ്റം മഖാമിനു കീഴെയും മാമാനിക്കുന്ന് ദേവിക്ഷേത്രത്തിന്റെയും പിന്‍ഭാഗത്തുള്ള ആഴമേറിയ കയമുള്ള ഭാഗത്താണ് അപകടകാരികളായ ജലജീവികളുടെ ആവാസകേന്ദ്രമായിരിക്കുന്നത്. മുതല, നീര്‍നായ എന്നിവയാണ് ഏറെയും കേന്ദ്രീകരിച്ചിരിക്കുന്നതത്രെ.
കഴിഞ്ഞദിവസം രാത്രി നിലാമുറ്റത്തെ വി. ഹംസ ഹാജിയുടെ  വീട്ടുമുറ്റത്ത് ഒരു വലിയ മുതല കിടന്നതും വീടിന്റെ പിന്‍ഭാഗത്ത് പെരുമ്പാമ്പിനെ കാണാനിടയായതും വീട്ടുകാരെയും പ്രദേശവാസികളെയും ഭയപ്പാടിലാക്കിയിരിക്കുകയാണ്. വീട്ടുമുറ്റത്ത് മുതലയെ കണ്ടെന്ന വിവരം പരന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്.
madhyamam/21-09-2010

Sunday, September 19, 2010

www.newsirikkur.blogspot.com/gas

ഗ്യാസ് സിലിണ്ടറിന് ഒരു വര്‍ഷം 
മുമ്പ് ബുക് ചെയ്തവര്‍ക്ക് നല്‍കിയില്ല:
അപേക്ഷകരെ ഏജന്‍സി വട്ടംകറക്കുന്നു

ഇരിക്കൂര്‍: അഡീഷനല്‍ ഗ്യാസ് സിലിണ്ടറിന് ഒരു വര്‍ഷം മുമ്പ് ബുക്ക് ചെയ്തവര്‍ക്ക് ഇതുവരെ സിലിണ്ടര്‍ അനുവദിച്ചില്ലെന്ന് വ്യാപകമായ പരാതി.
 ഇരിക്കൂര്‍ ബ്ലാത്തൂര്‍ മേഖലയിലുള്ളവരാണ് അപേക്ഷകര്‍. 2009 സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ബുക് ചെയ്തവര്‍ കമ്പനി ആവശ്യപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ ഗ്യാസ് ഏജന്‍സിയുടെ കാഞ്ഞിരോട്ടെ ഹാപ്പി ഇന്‍ഡാനയില്‍നിന്നാണ് ഇവര്‍ക്ക് ഗ്യാസ് ലഭിക്കേണ്ടത്. എന്നാല്‍, ഏജന്‍സി ഓഫിസില്‍ വിളിച്ചാല്‍ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്ന് അപേക്ഷകര്‍ പറയുന്നു.
സിലിണ്ടര്‍ 30 ദിവസത്തിനകം വാങ്ങിക്കണമെന്ന് അപേക്ഷകര്‍ക്ക് കമ്പനി അയച്ചിട്ടുള്ള കത്തില്‍ പറയുന്നുണ്ട്. എന്നാല്‍, സിലിണ്ടര്‍ നല്‍കാതെ ഉപഭോക്താക്കളെ വട്ടം കറക്കുകയാണ് കമ്പനി. ഒരു വര്‍ഷം കഴിഞ്ഞിട്ടും സിലിണ്ടര്‍ കിട്ടാത്ത അപേക്ഷകര്‍ നേരിട്ട് ഏജന്‍സി ഓഫിസില്‍ അന്വേഷിക്കാന്‍ ചെന്നപ്പോള്‍ വീണ്ടും പുതിയ അപേക്ഷ നല്‍കാനാണത്രേ പറയുന്നത്.ഇരിക്കൂറിലെയും ബ്ലാത്തൂര്‍, കല്യാട്-ഊരത്തൂര്‍, മഞ്ഞാംകരി മേഖലയില്‍നിന്നും ഒരുവര്‍ഷംമുമ്പ് അഡീഷനല്‍ ഗ്യാസ് സിലിണ്ടറിനു ബുക് ചെയ്ത നൂറിലധികം അപേക്ഷകര്‍ ഗ്യാസ് ഏജന്‍സിയില്‍ സിലിണ്ടറിനായി കയറിയിറങ്ങുകയാണ്. കലക്ടര്‍, ജില്ലാ സപ്ലൈ ഓഫിസര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനാണ്  ഉപഭോക്താക്കളുടെ തീരുമാനം.

madhyamam 19-01-2010

Tuesday, September 14, 2010

SOLIDARITY IRIKKUR-HOUSING PROJECT

പ്രാര്‍ഥന സഫലം; രോഹിണിക്ക് വീടൊരുങ്ങി
ഇരിക്കൂര്‍: 2007ല്‍ ഇരിക്കൂര്‍ ഗവ. ആശുപത്രിക്കു മുന്നില്‍ അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ടപെരുവളത്തുപറമ്പിലെ കുളിഞ്ഞ ചെരിയാണ്ടി രോഹിണിക്കും കുടുംബത്തിനും ഇരിക്കൂര്‍ഗ്രാമപഞ്ചായത്തും സോളിഡാരിറ്റിയും ചേര്‍ന്ന് വീടൊരുക്കി. പഞ്ചായത്തിന്റെ ആശ്രയപദ്ധതിപ്രകാരമുള്ള വീട് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് മൂന്നു മാസംകൊണ്ടാണ് പണിപൂര്‍ത്തിയാക്കിയത്.
വാഹനാപകടത്തില്‍ ഭര്‍ത്താവ് തോമസിന്റെ കാലിനും പരിക്കേറ്റിരുന്നു. ഇന്നലെ വൈകുന്നേരംപണി പൂര്‍ത്തിയായ വീട്ടില്‍വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജീവന്‍ താക്കോല്‍രോഹിണിക്ക് കൈമാറി. വാര്‍ഡ് മെംബറും ക്ഷേമകാര്യ ചെയര്‍മാനുമായ പള്ളിപ്പാത്ത്ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ശഫീഖ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ കോഓഡിനേറ്റര്‍ എം.പി. ഗംഗാധരന്‍ മാസ്റ്റര്‍, സോളിഡാരിറ്റി ജില്ലാ സമിതിയംഗം ഫൈസല്‍ വാരം, സി.സി. ഫാത്തിമ, സൈറാബാനുഎന്നിവര്‍ സംസാരിച്ചു. .ഡി.എസ് സെക്രട്ടറി കെ.വി. ലേഖ സ്വാഗതവും പി. പുഷ്പലത നന്ദിയുംപറഞ്ഞു.
രണ്ട് പിഞ്ചുമക്കളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് ചികില്‍സക്കായി ഇരിക്കൂര്‍ ഗവ. പി.എച്ച്.സിയില്‍എത്തി മരുന്നു വാങ്ങി വീട്ടിലേക്ക് ബസ് കാത്തുനില്‍ക്കുമ്പോള്‍ ബസ്വെയ്റ്റിങ് ഷെഡിലേക്ക്നിയന്ത്രണംവിട്ട് പാഞ്ഞടുത്ത ലോറിക്കടിയില്‍ പെടുകയായിരുന്നു ഇവര്‍. ഇരുവര്‍ക്കുംഗുരുതരമായി പരിക്കേറ്റു. രോഹിണിയുടെ വലതുകാല്‍ മുറിച്ചുമാറ്റി. ഭര്‍ത്താവിന്റെ കാലൊടിഞ്ഞു.
സ്വന്തമായി വീടില്ലാത്തതിനാല്‍ മറ്റൊരാളുടെ തകര്‍ന്നുവീഴാറായ വീട്ടിലായിരുന്നു കുടുംബംതാമസിച്ചിരുന്നത്. കുടുംബത്തിന്റെ ദയനീയാവസ്ഥ 2009 ജനുവരി 11ന് 'മാധ്യമം' റിപ്പോര്‍ട്ട്ചെയ്തിരുന്നു. തുടര്‍ന്ന് സ്വദേശത്തുനിന്നും വിദേശത്തുനിന്നും സുമനസ്സുകള്‍ സഹായങ്ങള്‍എത്തിച്ചപ്പോള്‍ ഇവര്‍ക്കൊരു വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ സോളിഡാരിറ്റിയുംരംഗത്തെത്തുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡംഗവും പിന്തുണയേകിയപ്പോള്‍മൂന്നുമാസംകൊണ്ട് വീടും കിണറും പൂര്‍ത്തിയാക്കുകയായിരുന്നു.

30-08-2010

SOLIDARITY IRIKKUR

താക്കോല്‍ദാന വിവാദം
രാഷ്ട്രീയപ്രേരിതം -സോളിഡാരിറ്റി
ഇരിക്കൂര്‍: ഇരിക്കൂര്‍ പഞ്ചായത്തിലെ കുളിഞ്ഞയില്‍ താമസിക്കുന്ന ചെറിയാണ്ടീലകത്തെ രോഹിണിയുടെ വീടു നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് സോളിഡാരിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാഹനാപകടത്തില്‍ കാലു നഷ്ടപ്പെട്ട രോഹിണിയുടെ ദുരിതാവസ്ഥ പത്രത്തില്‍ കണ്ട സോളിഡാരിറ്റി പ്രവര്‍ത്തകര്‍ അവരുടെ വീട് സന്ദര്‍ശിക്കുകയും തുടര്‍ന്ന് നടത്തിയ ഇടപെടല്‍ കാരണമായി ഇരിക്കൂര്‍ പഞ്ചായത്തിന്റെ ആശ്രയ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പദ്ധതി വിഹിതമായി അനുവദിച്ച 1,30,000 രൂപയോടൊപ്പം സോളിഡാരിറ്റി സ്വരൂപിച്ച 1,50,000 രൂപകൂടി ചേര്‍ത്ത് സോളിഡാരിറ്റി ഇരിക്കൂര്‍ യൂനിറ്റാണ് നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്തത്. വീട് നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നല്‍കിയ ശാരീരിക അധ്വാനം കൂടി ചേര്‍ക്കുമ്പോള്‍ കിണറുള്‍പ്പെടെ വീടിന്റെ പണി പൂര്‍ത്തിയാവുമ്പോള്‍ മൂന്നര ലക്ഷം രൂപ ചെലവാകും. പഞ്ചായത്ത് വകയിരുത്തിയ തുകയില്‍ ഇതുവരെ 65,000 രൂപ മാത്രമേ ലഭ്യമായിട്ടുള്ളൂവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
'നിങ്ങളുടെ പണം + ഞങ്ങളുടെ അധ്വാനം=വീടില്ലാത്തവര്‍ക്കൊരു വീട് 'എന്ന ആശയവുമായി സോളിഡാരിറ്റി സംസ്ഥാനതലത്തില്‍ നല്‍കുന്ന ഭവന പദ്ധതിയുടെ ഭാഗമായാണ് വീട് ഏറ്റെടുത്തത്. ഇതിനകം ആയിരക്കണക്കിന് വീടുകള്‍ നിര്‍മിച്ചു നല്‍കിയ സോളിഡാരിറ്റിക്ക് കേരള സര്‍ക്കാറിന്റെ ഹൌസിങ് പ്രോജക്ടില്‍ ഉള്‍പ്പെട്ട 25 വീടുകള്‍ പ്രവര്‍ത്തകരുടെ അധ്വാനത്തോടുകൂടി നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ഇരിക്കൂറിലെ നാലാമത്തെ വീടാണ് രോഹിണിയുടേത്. ഇരിക്കൂര്‍ പഞ്ചായത്തില്‍ പണി പാതിവഴിയില്‍ നിന്ന ഏഴ് ആശ്രയ ഭവനങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ സോളിഡാരിറ്റി തയാറാണെന്നും ഈ രീതിയില്‍ മുന്നോട്ടുവരുന്ന ഏതു സംഘടനയെയും സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി എന്‍.എം. ഷഫീഖ്, യൂനിറ്റ് സെക്രട്ടറി എന്‍.വി. ത്വാഹിര്‍, വൈസ് പ്രസിഡന്റ് കെ.പി. ഹാരിസ്, കെ. മഷ്ഹൂദ്, ടി. കബീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
29.08.2010

HOUSING PROJECT-IRIKKUR

JANAKEEYA VIKASANA MUNNANI

SIO IRIKKUR