Tuesday, September 14, 2010

SOLIDARITY IRIKKUR-HOUSING PROJECT

പ്രാര്‍ഥന സഫലം; രോഹിണിക്ക് വീടൊരുങ്ങി
ഇരിക്കൂര്‍: 2007ല്‍ ഇരിക്കൂര്‍ ഗവ. ആശുപത്രിക്കു മുന്നില്‍ അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ടപെരുവളത്തുപറമ്പിലെ കുളിഞ്ഞ ചെരിയാണ്ടി രോഹിണിക്കും കുടുംബത്തിനും ഇരിക്കൂര്‍ഗ്രാമപഞ്ചായത്തും സോളിഡാരിറ്റിയും ചേര്‍ന്ന് വീടൊരുക്കി. പഞ്ചായത്തിന്റെ ആശ്രയപദ്ധതിപ്രകാരമുള്ള വീട് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് മൂന്നു മാസംകൊണ്ടാണ് പണിപൂര്‍ത്തിയാക്കിയത്.
വാഹനാപകടത്തില്‍ ഭര്‍ത്താവ് തോമസിന്റെ കാലിനും പരിക്കേറ്റിരുന്നു. ഇന്നലെ വൈകുന്നേരംപണി പൂര്‍ത്തിയായ വീട്ടില്‍വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജീവന്‍ താക്കോല്‍രോഹിണിക്ക് കൈമാറി. വാര്‍ഡ് മെംബറും ക്ഷേമകാര്യ ചെയര്‍മാനുമായ പള്ളിപ്പാത്ത്ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ശഫീഖ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ കോഓഡിനേറ്റര്‍ എം.പി. ഗംഗാധരന്‍ മാസ്റ്റര്‍, സോളിഡാരിറ്റി ജില്ലാ സമിതിയംഗം ഫൈസല്‍ വാരം, സി.സി. ഫാത്തിമ, സൈറാബാനുഎന്നിവര്‍ സംസാരിച്ചു. .ഡി.എസ് സെക്രട്ടറി കെ.വി. ലേഖ സ്വാഗതവും പി. പുഷ്പലത നന്ദിയുംപറഞ്ഞു.
രണ്ട് പിഞ്ചുമക്കളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് ചികില്‍സക്കായി ഇരിക്കൂര്‍ ഗവ. പി.എച്ച്.സിയില്‍എത്തി മരുന്നു വാങ്ങി വീട്ടിലേക്ക് ബസ് കാത്തുനില്‍ക്കുമ്പോള്‍ ബസ്വെയ്റ്റിങ് ഷെഡിലേക്ക്നിയന്ത്രണംവിട്ട് പാഞ്ഞടുത്ത ലോറിക്കടിയില്‍ പെടുകയായിരുന്നു ഇവര്‍. ഇരുവര്‍ക്കുംഗുരുതരമായി പരിക്കേറ്റു. രോഹിണിയുടെ വലതുകാല്‍ മുറിച്ചുമാറ്റി. ഭര്‍ത്താവിന്റെ കാലൊടിഞ്ഞു.
സ്വന്തമായി വീടില്ലാത്തതിനാല്‍ മറ്റൊരാളുടെ തകര്‍ന്നുവീഴാറായ വീട്ടിലായിരുന്നു കുടുംബംതാമസിച്ചിരുന്നത്. കുടുംബത്തിന്റെ ദയനീയാവസ്ഥ 2009 ജനുവരി 11ന് 'മാധ്യമം' റിപ്പോര്‍ട്ട്ചെയ്തിരുന്നു. തുടര്‍ന്ന് സ്വദേശത്തുനിന്നും വിദേശത്തുനിന്നും സുമനസ്സുകള്‍ സഹായങ്ങള്‍എത്തിച്ചപ്പോള്‍ ഇവര്‍ക്കൊരു വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ സോളിഡാരിറ്റിയുംരംഗത്തെത്തുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡംഗവും പിന്തുണയേകിയപ്പോള്‍മൂന്നുമാസംകൊണ്ട് വീടും കിണറും പൂര്‍ത്തിയാക്കുകയായിരുന്നു.

30-08-2010

No comments:

Post a Comment